നെടുമ്പാശേരി: പരിസ്ഥിതി സൗഹൃദ ബാഗുകൾ നിർമ്മിക്കാൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ വനിതാസ്വാശ്രയ സംഘങ്ങൾ രൂപീകരിച്ചു. പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ടാണ് പുതിയ ബിസിനസ് സംരംഭത്തിന് നെടുമ്പാശേരി മേഖലയിലെ വനിതകൾ തുടക്കമിട്ടത്.
സ്വാശ്രയ സംഘങ്ങളുടെ രൂപീകരണ യോഗം താലൂക്ക് വ്യവസായ ഓഫീസർ പി.വൈ. ജോബി ഉദ്ഘാടനം ചെയ്തു. വനിതാവിംഗ് മേഖല പ്രസിഡന്റ് ഷൈബി ബെന്നി അദ്ധ്യക്ഷയായിരുന്നു. ജില്ലാ വൈസ് പ്രസിഡന്റ് സി.പി. തരിയൻ, വനിതാവിംഗ് ജില്ലാ പ്രസിഡന്റ് സുബൈദ നാസർ, ആനി റപ്പായി, കെ.ബി. സജി, പി.കെ. എസ്തപ്പാനോസ്, ഗിരിജ രഞ്ജൻ, ശാന്ത രാമകൃഷ്ണൻ, മോളി മാത്തുക്കുട്ടി, ആനി ഫ്രാൻസിസ്, റാണി പോൾസൺ, ഷൈനി ദേവസി എന്നിവർ പ്രസംഗിച്ചു.