കൂത്താട്ടുകുളം: കുരുന്നുകളുടെ ആട്ടവും പാട്ടും കേക്കിന്റെ മധുരവുമായി കൂത്താട്ടുകുളം ഗവ.യു.പി.സ്കൂളിലെ ക്രിസ്തുമസ് പുതുവത്സരാഘോഷം .നഗരസഭ ചെയർമാൻ റോയി എബ്രാഹം ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജോമോൻ കുര്യാക്കോസ് അദ്ധ്യക്ഷനായിരുന്നു. കൗൺസിലർമാരായ പി.സി.ജോസ്, ലിനു മാത്യു, ഹെഡ്മിസ്ട്രസ് ആർ വത്സല ദേവി, മനോജ് നാരായണൻ, ഹണി റെജി, കെ.വി.ബാലചന്ദ്രൻ , സി.പി രാജശേഖരൻ,ടി.വി. മായ, ജെസി ജോൺ, സി.എച്ച് ജയശ്രി, സ്കൂൾ ലീഡർ ആരോമൽ സനിൽ തുടങ്ങിയവർ സംസാരിച്ചു.