കൊച്ചി: നൃത്തനാടക രംഗത്തെ അതികായൻ ഇടപ്പള്ളി അശോക്‌രാജ് (81) നിര്യാതനായി . എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ഇടപ്പള്ളി ശ്മശാനത്തിൽ നടക്കും.
അറുപതാണ്ട് ഉത്സവപറമ്പുകളിൽ ബാലെ പ്രേമികളെ ശിവതാണ്ഡവ ത്തിലൂടെ കോരിത്തരിപ്പിച്ച കലാകാരനാണ് . 1938 ഡിസംബർ 25ന് മട്ടാഞ്ചേരി ചുള്ളിക്കലിലാണ് ജനനം. പതിനഞ്ചാം വയസിൽ സിനിമാ മോഹവുമായി മദ്രാസിലേക്ക് പോയ അശോക് രാജ് മടങ്ങിയെത്തിയത് നർത്തകനായാണ്.
ഇടപ്പള്ളി അശോക് രാജ് ആൻഡ് പാർട്ടി കേരളത്തിനകത്തും പുറത്തുമായി പതിനയ്യായിരത്തിലേറെ വേദികളിൽ ബാലെ കളിച്ചു.
കൊച്ചിൻ ഹംസധ്വനി തീയേറ്റർ എന്ന നാടകട്രൂപ്പിനും തുടക്കമിട്ടു. നൂറിലധികം നൃത്തഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്.
1978 മുതൽ 1985 വരെ കേരള സംഗീത നാടക അക്കാഡമി കൗൺസിൽ അംഗമായി. 1977ൽ കലാകാരന്മാരെ പ്രതിനിധീകരിച്ച് തൃപ്പൂണിത്തുറ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.ഭാര്യമാർ: എം.എൻ ശുഭ (റിട്ട.വില്ലേജ് ഓഫീസർ), ലളിത എം.എസ് (പരേത), ശ്യാമള വി.ബി (അസീസി വിദ്യാനികേതൻ). മക്കൾ: കലൈശെൽവി, മീര രാജ്, ശെൽവരാജ് (പരേതൻ). മരുമക്കൾ: ഷഹി പ്രഭാകരൻ, ഷാനി പ്രഭാകരൻ, സിന്ധു ശെൽവരാജ്.