ag
അഗ്രോ ഫുഡ് പ്രോ 2019 മേയർ സൗമിനി ജെയിനും പി.ടി.തോമസ് എം.എൽ.എയും ചേർന്ന് ഉദ്‌ഘാടനം ചെയ്യുന്നു


കൊച്ചി. കാർഷിക വിളകളുടേയും പഴങ്ങളുടേയും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ വൈവിധ്യത്തോടെ കേരള അഗ്രോ ഫുഡ് പ്രോ 2019 ന് കലൂർ സ്റ്റേഡിയത്തിൽ തുടക്കമായി. മേയർ സൗമിനി ജെയിൻ,
പി.ടി. തോമസ് എം.എൽ.എ എന്നിവർ മേള ഉദ്ഘാടനം ചെയ്തു. എം.എസ്.എം.ഇ. ഡെപ്യൂട്ടി ഡയറക്ടർ പളനി വേൽ, ചെറുകിട വ്യവസായ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എൻ.വി.മുഹമ്മദ് അഷ്‌റഫ്, വ്യവസായ വകുപ്പ് അഡീഷൽ ഡയറക്ടർ എസ്.സുരേഷ്‌കുമാർ, എൻ.എസ്.ഐ.സി. ഇവന്റ് ഹെഡ് ഡോ.കെ.കെ.സുരേഷ്, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബിജു.പി.എബ്രഹാം എന്നിവർ പങ്കെടുത്തു.
ചക്ക, മാങ്ങ, അരി, വാഴപ്പഴം, ജാതിക്ക, പൈനാപ്പിൾ, കപ്പ, സുഗന്ധ വ്യഞ്ജനങ്ങൾ എന്നീ കാർഷീക വിളകളിൽ അധിഷ്ഠിതമായ 200 ചെറുകിടസൂക്ഷ്മ സംരംഭകരാണ് മേളയിൽ പങ്കെടുക്കുന്നത്. മേളയുടെ ഭാഗമായി നടക്കുന്ന സെമിനാറിൽ വിദഗ്‌ദ്ധർ സംസാരിക്കും.രാവിലെ 10 മണി മുതൽ രാത്രി 8 വരെയാണ് പ്രദർശനം . പ്രവേശനം സൗജന്യമാണ്. തിങ്കളാഴ്ച സമാപിക്കും.