പള്ളുരുത്തി: കുമ്പളങ്ങി ഇല്ലിക്കൽ അർദ്ധനാരീശ്വര ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം 22 ന് ആരംഭിക്കും. അജിത്ത് അയ്യപ്പൻ ഭദ്രദീപം തെളിക്കും .ഭുവനേന്ദ്ര ഭാരതി സ്വാമിയാണ് യജ്ഞാചാര്യൻ. ക്ഷേത്രം തന്ത്രി പറവൂർ രാകേഷിന്റെ മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ . പുലർച്ചെ 5.30 ന് ഗണപതി ഹോമം 7 ന് ആചാര്യവരണം വിഗ്രഹപ്രതിഷ്ഠ. നിത്യവും പ്രസാദ ഊട്ട് ,സമർപ്പണ കീർത്തനം. ഉണ്ണി ഊട്ട്, , ഭജന, പ്രഭാഷണം ,സർവ്വൈശ്വരപൂജ, നാരായണീയസദ്യ
തുടങ്ങിയ ചടങ്ങുകൾ നടക്കും 29 ന് അവഭൃത സ്‌നാന ഘോഷയാത്രയോടെ ചടങ്ങുകൾ സമാപിക്കും .സി.കെ.വികാസ്, പി.വി.ഗുണമിത്രൻ, കെ.കെ.ഷാജി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.