കൊച്ചി: മഹാപ്രളയത്തിൽ വീട് നഷ്ടപ്പെട്ട 75 കുടുംബങ്ങൾക്ക് എച്ച്.ഡി.എഫ്‌.സി ലിമിറ്റഡ് പുനർനിർമ്മിച്ച വീടുകളുടെ താക്കോൽ ദാനം അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, എച്ച്.ഡി.എഫ്‌.സി ചെയർമാൻ ദീപക് പരേഖ് എന്നിവർ ചേർന്ന് നിർവഹിച്ചു.
എറണാകുളം ജില്ലയിലെ ആലങ്ങാട്, കടമക്കുടി പഞ്ചായത്തുകളിൽ 25 കുടുംബങ്ങൾക്കും ആലപ്പുഴയിലെ കൈനകരി, കാവാലം, നെടുമുടി, പുളിങ്കുന്ന് പഞ്ചായത്തുകളിൽ 50 കുടുംബങ്ങൾക്കുമാണ് വീട് പുനർനിർമ്മിച്ച് നൽകിയത്.