കൊച്ചി: ദേശരക്ഷാവേദി കച്ചേരിപ്പടി ഗാന്ധിസ്‌ക്വയറിൽ 'നേഷൻ ഫസ്റ്റ് , സ്റ്റോപ്പ് വയലൻസ്, വീ സപ്പോർട്ട് സി.എ.എ. എന്ന പരിപാടി സംഘടിപ്പിച്ചു. എൻ.ബി.ടി ബോർഡ് അംഗം ഇ.എൻ. നന്ദകുമാർ ഉദ്ഘാടനം ചെയ്തു. സി.ജി. രാജഗോപാൽ അദ്ധ്യക്ഷത വഹിച്ചു. എ.ബി. ബിജു, കെ.എസ്. ഷൈജു, ജിജി ജോസഫ്, സലീഷ് ചെമണ്ടൂർ, ഡോ. ജലജാ ആചാര്യ, പി.എൽ. ആനന്ദ്, സൈലേഷ് ജെ. പൈ, പ്രദീപ് നാരായണൻ, സുധാകർ ഷേണായ്, മുകേഷ് ജെയിൻ എന്നിവർ സംസാരിച്ചു.