കൊച്ചി: ട്രാൻസ്‌ജെൻഡർ വിഭാഗത്തെ മുഖ്യധാരയിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങൾ വ്യക്തികളിലേക്ക് ഒതുക്കാതെ പ്രവർത്തനം കൂടുതൽ വ്യാപിപ്പിക്കണമെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു. കേരള യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ തൈക്കുടം ഏഷ്യൻ സ്‌കൂൾ ഒഫ് ആർക്കിടെക്ചർ ആൻഡ് ഡിസൈൻ ഇന്നോവേഷൻസിൽ സംഘടിപ്പിച്ച ട്രാൻസ്‌ജെൻഡർ യുവജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന യുവജനക്ഷേമ ബോർഡ് മെമ്പർ എസ്. സതീഷ് അദ്ധ്യക്ഷനായി. എം. സ്വരാജ് എം.എൽ.എ സംസാരിച്ചു. എഴുത്തുകാരി എ. രേവതി മുഖ്യാതിഥിയായി. യുവജനക്ഷേമ ബോർഡ് അംഗം അഫ്‌സൽ കുഞ്ഞുമോൻ സ്വാഗതം പറഞ്ഞു. യൂത്ത് പ്രോഗ്രാം ഓഫീസർ സബിത സി.ടി, ട്രാൻസ്‌ജെൻഡർ ജസ്റ്റിസ് ബോർഡ് അംഗം അതിഥി, കേരള ലളിതകലാ അക്കാഡമി ചെയർമാൻ ടി.എ. സത്യപാൽ, ആസാദി കോളേജ് രജിസ്ട്രാർ അജിത് ഭാസ്‌കർ ,യൂത്ത് കോ ഓഡിനേറ്റർ കെ.ടി. അഖിൽ ദാസ് എന്നിവർ സംസാരിച്ചു