youseph
പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ യൂസഫലി യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവയെ സന്ദർശിച്ചശേഷം ക്രിസ്മസ് കേക്ക് മുറിച്ച് എം.എ.യൂസഫലി ബാവക്ക് കേക്ക് നൽകുന്നു

കോതമംഗലം : യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയെ പ്രമുഖ വ്യവസായിയും ലുലുഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി കോതമംഗലം മൗണ്ട് സീനായ് കാതോലിക്കേറ്റ് അരമനയിൽ സന്ദർശിച്ചു. ചികിത്സാനന്തരം വിശ്രമിക്കുന്ന ശ്രേഷ്ഠ ബാവയോടൊപ്പം അദ്ദേഹം ക്രിസ്മസ് കേക്ക് മുറിച്ച് മധുരം പകർന്നു.

എം.എ. എൻജിനീയറിംഗ് കോളേജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ എത്തിയാണ് എം.എ. യൂസഫലി മൗണ്ട് സീനായ് കാതോലിക്കേറ്റ് അരമനയിൽ ദീർഘനേരം ശ്രേഷ്ഠ ബാവയ്‌ക്കൊപ്പം ചെലവഴിച്ചത്.