കൊച്ചി:പൂത്തോട്ട ശ്രീനാരായണ പബ്ലിക് സ്കൂളിലെ ക്രിസ്മസ് ആഘോഷം മരട് ജാന്ന സിറിയൻ കാത്തലിക് പള്ളി വികാരി ഫാദർ ചെറിയാൻ നേരേവീട്ടിൽ ഉദ്ഘാടനം ചെയ്തു. മാനേജർ എ.ആർ. അജിമോൻ, പൂത്തോട്ട എസ്.എൻ.ഡി.പി ശാഖായോഗം മെമ്പർ ഷൈമോൻ, പി.ടി.എ എക്സിക്യൂട്ടീവ് മെമ്പർ ശ്രീകാന്ത്, സ്കൂൾ വൈസ് പ്രിൻസിപ്പൽ പ്രതീത വി.പി എന്നിവർ പങ്കെടുത്തു. സ്കൂൾ ജൂനിയർ ഹെഡ്ബോയ് നിഹാൽ മനോജ് നന്ദി പറഞ്ഞു.