മൂത്തകുന്നം: സംസ്ഥാന ദക്ഷിണ മേഖല യൂത്ത് വോളിബാൾ ചാമ്പ്യൻഷിപ്പ് ശ്രീനാരായണമംഗലം ടെമ്പിൾ സ്റ്റേഡിയത്തിൽ തുടങ്ങി. വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അംബ്രോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ വോളിബാൾ അസോസിയേഷൻ പ്രസിഡന്റ് വി.എ.മൊയ്തീൻ നൈന അദ്ധ്യക്ഷനായി. കേരള സ്റ്റേറ്റ് ഐ.ഒ.സി ജനറൽ മാനേജർ ഇൻ ചാർജ് സി.എൻ. രാജേന്ദ്രൻ മുഖ്യാതിഥിയായി. സംസ്ഥാന വോളിബാൾ അസോസിയേഷൻ ജനറൽ സെക്രട്ടറി പ്രൊഫ. നാലകത്ത് ബഷീർ, ടി.ആർ. ബിന്നി, സംഘാടക സമിതി വർക്കിംഗ് ചെയർമാൻ ബി. അനിൽ, എച്ച്.എം.ഡി.പി സഭാ പ്രസിഡന്റ് ടി.എസ്. ബിജിൽകുമാർ, വി.ഡി. ദീപുലാൽ, ബിജോയ് ബാബു, പി.ആർ. സൈജൻ, ഫ്രാൻസിസ് സേവ്യർ ലൂയിസ് എന്നിവർ പ്രസംഗിച്ചു.

പെൺകുട്ടികളുടെ ആദ്യ മത്സരത്തിൽ തിരുവനന്തപുരം കോട്ടയത്തെ നേരിട്ടുള്ള സെറ്റുകൾക്കു പരാജയപ്പെടുത്തി. 24നാണ് സമാപനം.