കൊച്ചി:അന്തർദേശീയ ജ്യോതിഷ ശാസ്ത്ര സംഘടനയുടെ സമ്മേളനം നാളെ പാലാരിവട്ടം രാജരാജേശ്വരീദേവി ഓഡിറ്റോറിയത്തിൽ നടക്കും. ദേശീയ ജ്യോതിഷ ശാസ്ത്ര സംഘടന വൈസ് പ്രസിഡന്റ് ഗായത്രിദേവി സമ്മേളനം ഉദ്ഘാടനം ചെയ്യും. ജ്യോതിഷ ആചാര്യന്മാരെ ചടങ്ങിൽ ആദരിക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ഡോ.ദിവാകരൻ, ഡോ. പ്രദീപ് കുമാർ എന്നിവർ പങ്കെടുത്തു.