prakatanam
പെരുമ്പാവൂരിൽ നടന്ന റാലി

പെരുമ്പാവൂർ: പൗരത്വ നിയമത്തിനെതിരെ കുന്നത്തുനാട് താലൂക്ക് മഹല്ല് സംയുക്ത വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന റാലിയിൽ പതിനായിരങ്ങൾപങ്കെടുത്തു. റാലി നാലു മണിക്കൂർ നഗരം സ്തംഭിപ്പിച്ചു. കുന്നത്തുനാട് താലൂക്കിലെ 130 മഹല്ലുകളിൽ നിന്നായി എത്തിയ ജനസാഗരം വൈകിട്ട് നാലരയ്ക്ക് ആശ്രമം ഹയർ സെക്കൻഡറി സ്‌ക്കൂൾ ഗ്രൗണ്ടിൽ നിന്നും നഗരം ചുറ്റി മൂന്ന് മണിക്കൂർ എടുത്താണ് സുഭാഷ് മൈതാനിയിൽ എത്തിയത്. ഉച്ചയോടെ തന്നെ വിവിധ ഭാഗങ്ങളിൽ നിന്നുമായി ജനങ്ങൾ ടൗണിലേക്കെത്തി. കടകമ്പോളങ്ങൾ അടച്ച് വ്യാപാരികളും സർവീസുകൾ നിർത്തി വെച്ച് സ്വകാര്യബസുകളുംസഹകരിച്ചു. പ്രകടനത്തിന് ടി.എച്ച് മുസ്തഫ, എം.പി.അബ്ദുൽ ഖാദർ ,കെ.എം.എസ് മുഹമ്മദ്, ടി.എം സക്കീർ ഹുസൈൻ, എം.യു.ഇബ്രാഹിം, പി.എച്ച് അബ്ദുൽ ഖാദർ ,അബ്ദുൽ ഖാദർ കുന്നത്താൻ, സി.കെ.അബു, സലീം ഫാറൂഖി,ഷിയാസ് കെ.യു, അജാസ്, ഇ.പി.ഷമീർ, അബ്ദുൽ നിസാർ, വി.കെ.ഷൗക്കത്തലി, എം.എ.ഷിഹാബ്, മുഹമ്മദ്കുഞ്ഞ്, ഇസ്മയിൽ തങ്ങൾ, ഇസ്മയിൽ ഫൈസി വണ്ണപ്പുറം, മുഹമ്മദ് മൗലവി കാട്ടാമ്പള്ളി, സുലൈമാൻ വല്ലം, നസീർ, ബീരാൻ, യൂസഫ് തുടങ്ങിയവർ നേതൃത്വം നൽകി.
പൊതുസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ ടി എച്ച്. മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. ബെന്നി ബെഹനാൻ എം പി സംസാരിച്ചു. അഡ്വ: ജയശങ്കർ മുഖ്യ പ്രഭാഷണം നടത്തി.എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, വി.പി.സജീന്ദ്രൻ എം എൽ എ, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ്.ഹംസ, എൻ.സി മോഹനൻ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജില്ല സെക്രട്ടറി ഡോ: മുഹമ്മദ് ഫൈസി ഓണമ്പിളളി, എസ്.വൈ എസ് ജന സെക്രട്ടറി ഇസ്മായിൽ സഖാഫി, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി സി.എ.മൂസ മൗലവി, ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതി അംഗം യൂസഫ് ഉമരി ,കെ എൻ എം.സംസ്ഥാന സെക്രട്ടറി സ്വലാഹുദ്ദീൻ മദനി, സംഘാടക സമിതി ജന.. കൺവീനർ എം പി.അബ്ദുൽ ഖാദർ ,മുജാഹിദ് വിസ്ഡം സെക്രട്ടറി ഷമീർ മദീന, തബ്ലീഗ് ജമാഅത്ത് സെക്രട്ടറി അഡ്വ: ഹസൈനാർ, സി മുഹമ്മദ് മൗലവി, എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി തുളസീധരൻ പള്ളിക്കൽ, മുസ്ലിം ഏകോപന സമിതി ചെയർമാൻ കാഞ്ഞാർ അബ്ദുൽ റസാഖ് മൗലവി, പി ഡി.പി സംസ്ഥാന കൗൺസിൽ അംഗം സുബൈർ വെട്ടിയാനക്കൽ, കെ.എം എസ് മുഹമ്മദ് എന്നിവർ സംസാരിച്ചു. ടൗൺ ജുമാ മസ്ജിദ് ഇമാം ഷമീർ ഹുദവി പ്രാർത്ഥനക്ക് നേതൃത്വം നൽകി.