കൊച്ചി: ഡോക്ടറെ കാണാൻ കാത്തിരുന്ന കുട്ടികൾക്കു മുന്നിലേക്ക് അപ്രതീക്ഷിതമായി സാന്റാ അപ്പൂപ്പനായി ചലച്ചിത്രതാരം ജയസൂര്യ. ആസ്റ്റർ മെഡ്‌സിറ്റിയിലെ പീഡിയാട്രിക് വിഭാഗത്തിലെ കുട്ടികൾക്ക് മുന്നിലാണ് താരം എത്തിയത്. കളിതമാശകളുമായി അവരോടൊപ്പം ചെലവിട്ട താരം കുട്ടികൾക്ക് സമ്മാനം നൽകി. ആസ്റ്റർ മെഡ്‌സിറ്റി സി.ഇ.ഒ കമാൻഡർ ജൽസൺ കവലക്കാട്ട്, പീഡിയാട്രിക് വിഭാഗം ഡോക്ടർമാർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ജയസൂര്യ ക്രിസ്മസ് കേക്ക് മുറിച്ചു. തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റായ കുട്ടികളുടെ സമീപത്തെത്തി അവർക്കും ക്രിസ്മസ് ആശംസകൾ നേർന്നു.