കൊച്ചി: കോരാമ്പാടം സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസ് മന്ദിരോദ്ഘാടനം 31ന് വൈകിട്ട് മൂന്നിന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. ഇതിന് മുന്നോടിയായി ഫലവൃക്ഷത്തൈകളുടെ വില്പനയും പ്രദർശനവും ബാങ്ക് പ്രസിഡന്റ് ഹരോൾഡ് നിക്കോൾസൺ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം രൂപീകരണയോഗത്തിൽ ബോർഡ് മെമ്പർ ബാബുരാജ് കെ.എസ്.,​ ടി.കെ. വിജയൻ,​ ടി.എ. സുനിൽ,​ ജോസഫ് എന്നിവർ സംസാരിച്ചു. ചെയർമാനായി ഹരോൾഡ് നിക്കോൾസനെയും ജനറൽ കൺവീനറായി കെ.എസ്. ബാബുരാജിനെയും തിരഞ്ഞെടുത്തു.