bank
മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ സജിത സോമനെ പിറവം സഹകരണ ബാങ്ക് പ്രസിഡന്റ് സി.കെ.പ്രകാശ് ആദരിക്കുന്നു.

പിറവം: സർവീസ് സഹകരണ ബാങ്ക് വാർഷിക പൊതുയോഗം ബാങ്ക് ഓഡിറ്റോറിയത്തിൽഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻറ് കെ.പി.സലിം ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് സി.കെ.പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇൻ ചാർജ് റെനീഷ് കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ ദേവിക കൂവപ്പാറ ,സംസ്ഥാന മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽ എം.ബി.ബി.എസ് കോഴ്സിന് ഒന്നാം റാങ്ക് ലഭിച്ച സജിത സോമൻ, എസ്.എസ് എൽ .സി., പ്ലസ് ടു പരീക്ഷകളിൽ മികച്ച മാർക്ക് വാങ്ങിയ ബാങ്ക് അംഗങ്ങളുടെ കുട്ടികൾ തുങ്ങിയവരെ പ്രസിഡന്റ്സി.കെ.പ്രകാശ് കാഷ് അവാർഡും ഉപഹാരവും നൽകി ആദരിച്ചു.

യുവകർഷകരായ ജിജോ തടത്തിൽ, കെ.കെ.സുരേഷ് എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ച ചടങ്ങിൽ മുഴുവൻ സംഘാംഗങ്ങൾക്കും വിത്തും വളവും സൗജന്യമായി നൽകി​. സംഘം പ്രവർത്തന ലാഭവിഹിതവും അംഗങ്ങൾക്ക് വിതരണം ചെയ്തു.

ഡയറക്ടർമാരായ സോമൻ വല്ലയിൽ, ഏലിയാമ്മ ഫിലിപ്പ് ,സാറാക്കുകുട്ടി കുഞ്ഞപ്പൻ. തങ്കപ്പൻ എം.ടി., മനീഷ , ബിജു ജംയിസ് തുടങ്ങിയവർ പ്രസംഗിച്ചു. മുരളി മരങ്ങോലത്തിൽ സ്വാഗതവും രാജുവളളത്താട്ടിൽ നന്ദിയും പറഞ്ഞു.