കാലടി: ശ്രീശങ്കരാ സ്കൂൾ ഒഫ് ഡാൻസ് സ്കൂളിലെ യുവ നർത്തകിമാർ അവതരിപ്പിക്കുന്ന ഏറ്റവും ദൈർഘ്യമേറിയ ഏക ഫെസ്റ്റിവൽ വിഷൻ 26, 27 തീയതികളിലായി ശ്രീശങ്കര നാട്യമണ്ഡപത്തിൽ നടക്കും.പ്രൊഫഷണൽ കലാകാരികളെ പ്രോത്സാഹിപ്പിക്കുന്ന ഫെസ്റ്റിവലിൽ 26 യുവ നർത്തകിമാർ പങ്കെടുക്കും. 26, 27 ന് ആദ്യഘട്ട വേദിയിൽ 6 കലാകാരികൾ പങ്കെടുക്കുന്ന ഏകഹാര്യ നൃത്തപരിപാടി അരങ്ങേറും. വൈകിട്ട് 6ന് അന്തർദേശീയ ശ്രീശങ്കര നൃത്തസംഗീതോത്സവം ചീഫ് കോ ഓർഡിനേറ്റർ പി.വി. ജയരാജ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ് കെ.ടി. സലിം അദ്ധ്യക്ഷത വഹിക്കും. 27ന് പത്രപ്രവർത്തകൻ എസ്. കൃഷ്ണൻകുട്ടി ,പ്രൊഫ. കെ. സതീദേവി എന്നിവർ മുഖ്യാതിഥികളായിരിക്കും. അദ്ധ്യാപികമാരായ ശ്രീക്കുട്ടി മുരളി, അഞ്ജന പി.സത്യൻ, അഖില സലീം, വൈഷ്ണവി സുകുമാരൻ, അരുണിമ കെ.എസ്, ദിവ്യ ഷാജി എന്നിവർ സോളോ നൃത്തം അവതരിപ്പിക്കും. 9 ദിവസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിന് ഡയറക്ടർ നർത്തകി സുധാ പീതാംബരൻ, പ്രമോട്ടർ പ്രൊഫ. പി.വി. പീതാംബരൻ എന്നിവർ നേതൃത്വം നൽകും.