അങ്കമാലി: ആക്രമണത്തെ പ്രതിരോധിക്കാം സ്ത്രീ ശാക്തീകരണത്തിലൂടെ എന്ന വിഷയത്തിൽ പുരോഗമന കലാസാഹിത്യ സംഘം അങ്കമാലി മേഖലാ കമ്മറ്റിയുടെയും എ.പി. കുര്യൻ സ്മാരക ലൈബ്രറിയുടെയും നേതൃത്വത്തിൽ പ്രഭാഷണം നടത്തി. അപമാനിക്കപ്പെടുന്ന സ്ത്രീത്വത്തിനെതിരെ സെറിൻ മ്യൂസിക് ബാൻഡ് ഒരുക്കിയ മാനിഷാദാ ദൃശ്യ മ്യൂസിക് ആൽബത്തിന്റെ പ്രകാശനചടങ്ങും എ.പി.കുര്യൻ സ്മാരക ലൈബ്രറിയിൽ നടന്നു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ടി.പി. വേലായുധൻ എ.പി.കുര്യൻ പഠനകേന്ദ്രം ചെയർമാൻ അഡ്വ.കെ.കെ ഷിബുവിന് നൽകി ആൽബം പ്രകാശിപ്പിച്ചു. ലൈബ്രറി സെക്രട്ടറി കെ.പി. റെജീഷ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. മാത്യു ജോൺ, പേൾ എം.ജെ, ഷാജി യോഹന്നാൻ, കെ.ആർ.കുമാരൻ എന്നിവർ സംസാരിച്ചു.