flim
അങ്കമാലി അന്താരാഷ്ട്ര ചലച്ചിത്രോത്സവം സംവിധായകൻ മനു അശോകൻ ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി : ചിത്രശാല ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തുടക്കമായി. കാർണിവെൽ മാമാങ്കം തിയേറ്ററിൽ നടക്കുന്ന ചിലച്ചിത്രോത്സവം സംവിധായകൻ മനു അശോകൻ ഉദ്ഘാടനം ചെയ്തു. അഡ്വ. ജോസ് തെറ്റയിൽ അദ്ധ്യക്ഷനായിരുന്നു. വർഗീസ് അങ്കമാലി രചിച്ച യാത്രാ വിവരണ പുസ്തകങ്ങൾ നോവലിസ്റ്റ് പി.എഫ്. മാത്യൂസ് ശ്രീമൂലനഗരം മോഹനന് നൽകി പ്രകാശിപ്പിച്ചു. ചലച്ചിത്ര നടൻ ഗബ്രി മുഖ്യാതിഥിയായി. ചിത്രശാല ഭാരവാഹികളായ സി.പി. ദിവാകരൻ, വർഗീസ് അങ്കമാലി എന്നിവർ പ്രസംഗിച്ചു. ഇന്ന് ഷോപ്പ് ലിഫ്റ്റേഴ്സ്, റീഡൗബ്ട്ടബിൽ, ദി ഫോട്ടോഗ്രഫർ ഓമാത്യുസൺ, ദി അദർസൺ എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും.