കാലടി: യുവ കവയിത്രി നിഷാ നാരായണന്റെ 'പ്രസാധകരില്ലാത്ത കവിതകൾ' പ്രകാശനം ഇന്ന് 2ന് നീലീശ്വരത്ത് നടക്കും. ഗ്രാമ വികസന സമിതിയുടെ നേതൃത്വത്തിൽഎസ്.എൻ.ഡി.പി.എച്ച് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തുന്ന സമ്മേളനം റോജി.എം. ജോൺ. എം എൽ എ ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിബിസിബി അദ്ധ്യക്ഷത വഹിക്കും. പായിപ്ര രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. പുസ്തകപ്രകാശനം സാഹിത്യകാരൻ സിവിക് ചന്ദ്രൻ ശ്രീകുമാർ കരിയാടിന് നൽകി നിർവഹിക്കും. ഫിലിപ്പ് ജോൺ പുസ്തകപരിചയം നടത്തും.