കോലഞ്ചേരി: നിരവധി കവർച്ചാ കേസുകളിൽ പ്രതിയായ കാവുങ്ങൽ പറമ്പ്, വട്ടപ്പറമ്പിൽ വീട്ടിൽ സമദിനെ (26) കാപ്പ നിയമ പ്രകാരം കരുതൽ തടങ്കലിലയച്ചു. മയക്കുമരുന്നുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് സമദ്. കഴിഞ്ഞവർഷം വീട്ടൂരിൽ വൃദ്ധയുടെ മാല കവർന്ന കേസിൽ കുന്നത്തുനാട് പൊലീസ് പിടിയിലായിരുന്നു. പുത്തൻകുരിശ്,ചെങ്ങമനാട്, പെരുമ്പാവൂർ സ്റ്റേഷനുകൾക്ക് കീഴിൽ ഈ വർഷം ആറ് മോഷണ കേസുകളിൽ പ്രതിയാണ്..ഇതേ കേസിൽ ജയിലിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ജാമ്യത്തിലിറങ്ങിയത്.. കുന്നത്തുനാട് പോലീസ് ഇൻസ്‌പെക്ടർ വി.ടി ഷാജൻ അറസ്റ്റ് ചെയ്ത് സമദിനെ വിയ്യൂർ സെൻട്രൽ ജയിലിൽഅയച്ചു.