• വിഗ്രഹ പ്രതിഷ്ഠാ സമർപ്പണ സമ്മേളനം വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനംചെയ്യും
അങ്കമാലി:എസ്.എൻ.ഡി.പി യോഗം കണ്ണിമംഗലം ശാഖയിലെ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ ഇന്ന് (ഞായർ) നടക്കും.
രാവിലെ 8നും10നും ഇടയിൽ കുറിച്ചി ശ്രീനാരായണ അദ്വൈതാശ്രമത്തിലെ സ്വാമി ധർമ്മചൈതന്യയുടെ കാർമ്മികത്വത്തിലാണ് പ്രതിഷ്ഠ.
വൈകീട്ട് 4 ന് വിഗ്രഹ സമർപ്പണവും സമ്മേളന ഉദ്ഘാടനവും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കും. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിചെയർമാൻ കെ.കെ.കർണൻ അധ്യക്ഷത വഹിക്കും. സ്വാമി ധർമ്മചൈതന്യ പ്രതിഷ്ഠാസന്ദേശം നൽകും. യൂണിയൻ കൺവീനർ സജിത്ത് നാരായണൻ, അഡ്ഹോക്ക് കമ്മിറ്റിയംഗം എം.എ.രാജു എന്നിവർ പ്രസംഗിക്കും.
പഞ്ചലോഹ വിഗ്രഹ ഘോഷയാത്രക്ക് അങ്കമാലി, കിടങ്ങൂർ, തുറവൂർ, മഞ്ഞപ്ര, കടുകുളങ്ങര എന്നിവിടങ്ങളിൽ സ്വീകരണംനൽകി.