കാലടി: മംഗലാപുരത്ത് മലയാളി മാദ്ധ്യമ പ്രവർത്തകരെ തടവിലാക്കുകയും പീഡിപ്പിക്കുകയും ചെയ്ത നടപടിയിൽ സംയുക്ത ട്രേഡ് യൂണിയൻ തൊഴിലാളികൾ പ്രതിഷേധിച്ചു. പ്രതിഷേധസമരം ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി. ജോർജ് ഉദ്ഘാടനം ചെയ്തു. ശ്രീമൂലനഗരം കമ്മ്യൂണിറ്റി ഹാളിൽ നടന്ന സമ്മേളനത്തിൽ സംയുക്ത ട്രേഡ് യൂണിയൻ പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ എൽ.എം. അമീർ അദ്ധ്യക്ഷത വഹിച്ചു. എച്ച്.എം.എസ് സംസ്ഥാന സെക്രട്ടറി കെ.പി. കൃഷ്ണൻകുട്ടി മുഖ്യപ്രഭാഷണം നടത്തി.സംയുക്ത ട്രേഡ് യൂണിയൻ കൺവീനർ പി. മനോഹരൻ, പി.കെ. ബാബു, എം.പി. ജോർജ് , വി.വി. സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.