കോലഞ്ചേരി: വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്‌കൂൾ നാഷണൽ സർവ്വീസ് സ്‌കീമിന്റെ ഗാന്ധി സ്മൃതി സപ്തദിന ക്യാമ്പ് ഐരാപുരം എൻഎസ്എസ് ഗവ.എൽപി സ്‌കൂളിൽ തുടങ്ങി. മഴുവന്നൂർ പഞ്ചായത്ത് പ്രസിഡന്റ് അമ്മുക്കുട്ടി സുദർശനൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് എൽസി പീറ്റർ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ മാനേജർ സി.കെ. ഷാജി, പഞ്ചായത്തംഗം വിജയലക്ഷ്മി ശശി, പി.ടി.എ പ്രസിഡന്റുമാരായ എം.ടി. ജോയി, എ.ആർ. രമേഷ് കുമാർ, പ്രിൻസിപ്പൽ ബിജു കുമാർ, ഹെഡ്മിസ്ട്രസ് അനിത.കെ.നായർ, പ്രോഗ്രാം ഓഫീസർ ലക്ഷ്മി ദേവി, വോളണ്ടിയർ ലീഡർമാരായ ഏബിൾ പോൾ, ഗായത്രി മനോജ് എന്നിവർ പ്രസംഗിച്ചു. ക്യാമ്പ് 27ന് സമാപിക്കും.