കിഴക്കമ്പലം: മോറയ്ക്കാല കെ.എ ജോർജ് മെമ്മോറിയൽ പബ്ളിക് ലൈബ്രറിയിൽ മത സൗഹാർദ്ദ സന്ദേശമുയർത്തി ക്രിസ്മസ് കരോൾനടത്തി​. അമ്പലമേട് സബ് ഇൻസ്പെക്ടർ ഷബാബ് കാസിം ഉദ്ഘാടനം ചെയ്തു. പള്ളിക്കര കത്തീഡ്രൽ ട്രസ്റ്റി സി.പി വർഗീസ്, രാധിക മേനോൻ,ലൈബ്രറി പ്രസിഡന്റ് എം.കെ വർഗീസ്, സെക്രട്ടറി സാബു വർഗീസ്, പി.ഐ പരീക്കുഞ്ഞ്, ജി.ഗോപകുമാർ,സൂസൻ അനിൽ, കെ.ഇ അലിയാർ, അർഷദ് ബിൻ സുലൈമാൻ തുടങ്ങിയവർ പങ്കെടുത്തു.