മൂവാറ്റുപുഴ: സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് കേരള സാഹിത്യ അക്കാഡമി അവാർഡിനർഹയായ പ്രശസ്ത എഴുത്തുകാരി നളിനിബേക്കലിനെ പായിപ്ര എ.എം ഇബ്രാഹിം സാഹിബ് മെമ്മോറിയൽ ലെെബ്രറി പ്രവർത്തകർ വീട്ടിലെത്തി അനുമോദിച്ചു.
മുൻ സാഹിത്യ അക്കാഡമി സെക്രട്ടറി കൂടിയായ നളിനിയുടെ ഭർത്താവ് പായിപ്ര രാധാകൃഷ്ണന്റെ സാന്നിദ്ധ്യത്തിൽ വീട്ടുമുറ്റത്ത് കൂടിയ യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പായിപ്ര കൃഷ്ണൻ, കാർഷിക സഹകരണ ബാങ്ക് പ്രസിഡന്റ് കെ.പി രാമചന്ദ്രൻ, ജില്ലാ ലെെബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി സി.കെ. ഉണ്ണി, വ്യാപാരി വ്യവസായി സമതി താലൂക്ക് ജോയിന്റ് സെക്രട്ടറി ഇ.എസ് ഷാനവാസ്, പാട്ടുകൂട്ടം കോർഡിനേറ്റർ ഇ. എ. ബഷീർ , സഹകരണ എംപ്ലോയ്സ് യൂണിയൻ നേതാവ് പി. എ. കബീർ എന്നിവർ സംസാരിച്ചു. ലെെബ്രറിയുടെ ഉപഹാരം ലെെബ്രറി പ്രസിഡന്റ് എം. കെ. ജോർജ്ജ്, സെക്രട്ടറി എം.എസ് . ശ്രീധരൻ എന്നിവർ ചേർന്ന് നൽകി.