വൈപ്പിൻ: മത്സ്യത്തൊഴിലാളികളും ബോട്ടുടമകളും ഫിഷറീസ് മറൈൻ ഉദ്യോഗസ്ഥരുമായുണ്ടായ തർക്കം പരിഹരിക്കാൻ എസ്. ശർമ്മ എം.എൽ.എ വിളിച്ചുചേർത്ത ബന്ധപ്പെട്ടവരുടെ യോഗത്തിലെടുത്ത തീരുമാനങ്ങൾ ഫിഷറീസ് ഉദ്യോഗസ്ഥർ ലംഘിക്കുന്നുവെന്ന് മുനമ്പം മത്സ്യവ്യവസായ കോ-ഓർഡിനേഷൻ കമ്മിറ്റി ആരോപിച്ചു.
മുനമ്പം മത്സ്യമേഖലയിൽ തുടരെത്തുടരെ പ്രശ്‌നങ്ങളുണ്ടായപ്പോഴാണ് എം.എൽ.എ സംയുക്തയോഗം വിളിച്ചു കൂട്ടിയത്. ഈ യോഗത്തിൽ എല്ലാവർക്കും സ്വീകാര്യമായ തീരുമാനങ്ങളുമെടുത്തിരുന്നു. എന്നാൽ ഇപ്പോൾ ഈ തീരുമാനങ്ങൾ ലംഘിച്ചാണ് ഫിഷറീസ് മറൈൻ ഉദ്യോഗസ്ഥർ ബോട്ടുകൾ പിടിച്ചെടുത്ത് വൈപ്പിനിൽ കൊണ്ടുപോയി പിഴ ഈടാക്കുന്നതെന്നാണ് പരാതി. ഇതിനെതിരെയാണ് മുനമ്പം മത്സ്യമേഖലയുടെ പ്രതിഷേധം