me
കലൂർ സ്റ്റേഡിയത്തിൽ നടന്നുവരുന്ന അഗ്രോഫുഡ് മേളയിൽ നിന്ന്


കൊച്ചി.. പ്ളാസ്റ്റിക്കിന് ബദലായി ഗ്രീൻ പാക്കേജിംഗ് അടക്കമുള്ള ആധുനിക പാക്കേജിംഗ് സംവിധാനങ്ങളുടെ പ്രദർശന സ്റ്റാളുകൾ കാണാം. കലൂർ സ്റ്റേഡിയത്തിൽ കേരള അഗ്രോ ഫുഡ് പ്രോ 2019 മേള സന്ദർശിക്കുക വിവിധ പ്രദർശന സ്റ്റാളുകളിലായി കാർഷിക വിളകളുടേയും പഴങ്ങളുടേയും വൈവിദ്ധ്യമാർന്ന ഉൽപ്പന്നങ്ങൾ കാഴ്ചക്കാർക്ക് കൗതുകമായി. സാധനങ്ങൾ വാങ്ങാനും നല്ല തിരക്കുണ്ട്. കാർഷിക ഭക്ഷ്യ സംസ്‌ക്കരണമേഖലയിലെ സംരംഭകർക്ക് കരുത്ത് പകരുകയാണ് മേളയുടെ ലക്ഷ്യം. കാർഷിക വിളകളും, പഴങ്ങളും, മൂല്യ വർദ്ധനവിലൂടെ ഉൽപ്പന്നങ്ങളാക്കി വിപണനം നടത്തി, അതിജീവനം നടത്തുന്നവർക്ക് ശക്തി പകരാനാണ് സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് ഈ പ്രദർശന മേള നടത്തുന്നത്.
ഉൽപ്പന്നങ്ങളുടെ സൂക്ഷിപ്പുകാലം, ഗുണമേൻമ, നവവിപണി, മൊത്തവ്യാപാര വിപണി എന്നിവ ഉറപ്പു വരുത്താൻ ഉതകുന്ന സാങ്കേതിക ശിൽപ്പശാലകൾ മേളയുടെ ഭാഗമായി നടത്തുന്നു. പ്രദർശനം നാളെ രാത്രി എട്ടിന് സമാപിക്കും. .