പറവൂർ : എൻ.എസ്.എസ് കരയോഗം പറവൂർ യൂണിയൻ ഏർപ്പെടുത്തിയിട്ടുള്ള സ്കോളർഷിപ്പ് വിതരണ സമ്മേളനം ഇന്ന് രാവിലെ 9.30ന് ചേന്ദമംഗലം കവലയിലുള്ള ടൗൺ എൻ.എസ്.എസ് കരയോഗം ഹാളിൽ നടക്കും. പ്രൊഫ. ഡോ. കെ. അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് എം. ജനീഷ്‌കുമാർ അദ്ധ്യക്ഷത വഹിക്കും. രാജഗിരി സ്കൂൾ ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി പ്രിൻസിപ്പൽ ഡോ. ശ്രീജിത്ത് മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ വൈസ് പ്രസിഡന്റ് എം.ജി. മണി, സെക്രട്ടറി പി.ജി. രാജഗോപാൽ തുടങ്ങിയവർ സംസാരിക്കും. വിശിഷ്ടവ്യക്തികളെ ആദരിക്കും. വിദ്യാഭ്യാസ സഹായം, എൻഡോവ്മെന്റ്, മാതൃകാ കരയോഗം. മാതൃകാ വനിതാസമാജം, മാതൃകാ ബാലസാമജം എന്നീ അവാർഡുകളും വിതരണം ചെയ്യും.