പറവൂർ : പറയകാട് എസ്.എൻ.ഡി.പി ശാഖായോഗത്തിലെ ശിവഗിരി ശ്രീനാരായണ പ്രാർത്ഥനാ കുടുംബയോഗത്തിന്റെ അഞ്ചാമത് വാർഷികവും സ്ഥിരകൊടിമര സമർപ്പണവും കുടുംബസംഗമവും ഇന്ന് മുതിരപ്പറമ്പിൽ കൃഷ്ണകുമാറിന്റെ വസതിയിൽ നടക്കും. രാവിലെ ഒമ്പതിന് സ്ഥിരകൊടിമര സർപ്പണം പറവൂർ യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ നിർവഹിക്കും. പത്തിന് കുടുംബസംഗമവും പൊതുസമ്മേളനവും യൂണിയൻ സെക്രട്ടറി ഹരി വിജയൻ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് സലിം പള്ളിപ്പറമ്പിൽ അദ്ധ്യക്ഷത വഹിക്കും. ശ്രീനാരായണ ധർമ്മത്തിൽ അധിഷ്ഠിതമായ കുടുംബജീവതം എന്ന വിഷയത്തിൽ പായിപ്ര ദമനൻ മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ കൗൺസിലർ കെ.ബി. സുഭാഷ്, ശാഖാ സെക്രട്ടറി ടി.എസ്. ഷാജി, കുടുംബയോഗം കൺവീനർ ഇന്ദിര സുരേഷ്, യൂണിയൻ കമ്മിറ്റിഅംഗം എൻ.വി. ദിലീപ്കുമാർ തുടങ്ങിയവർ സംസാരിക്കും. ഒന്നിന് അമൃഭോജനം, തുടർന്ന് കലാ - കായിക മത്സരങ്ങൾ.