കോലഞ്ചേരി: മാങ്ങയിലും പ്രതിസന്ധി, വില കൊമ്പത്ത്, മലയാളി രുചിയിൽ നിന്നും മാങ്ങയും പുറത്തേയ്ക്ക്. ഒരിക്കലും ഉണ്ടാകാത്ത വിധം പച്ചമാങ്ങ കിലോയ്ക്ക് 160 രൂപയായി.
കേരളത്തിൽ മാങ്ങയുടെ ഉത്പാദനവും ലഭ്യതയും കുറഞ്ഞതാണ് പ്രശ്നമായത്. ഒരാഴ്ച മുമ്പു വരെ 40 മുതൽ 60 രൂപ വരെയായിരുന്നു വില.
ഇടക്കിടെ പെയ്ത മഴ മാമ്പൂക്കൾ പൊഴിച്ചതും വില കുതിയ്ക്കുന്നതിന് പിന്നിലെ രഹസ്യമാണ്. വ്യാപകമായി മാവുകൾ വെട്ടിമാറ്റിയതും വിനയായി. തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശിൽ നിന്നുമാണ് ഇപ്പോൾ മാങ്ങയെത്തുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റംമൂലം നടുവൊടിഞ്ഞ മലയാളിക്കിനി ചമ്മന്തി അരച്ച് ഊണ് കഴിക്കാൻ പോലും വയ്യാതാകും. നേരത്തെ ഉയർന്ന വിലയിലായ മുരിങ്ങ ഇന്നും കുതിപ്പ് തുടരുകയാണ്. 400 ൽ നിന്നും താഴെയെത്തിയിട്ടില്ല.