പെരുമ്പാവൂർ :കോടനാട് വടക്കുമ്പിള്ളിയിൽ താമസിക്കുന്ന അജിതയുടെ കുടുംബത്തിന് കോടനാട് ക്ലബ്ബ് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനം ബെന്നി ബഹനാൻ എംപി നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് ജോൺസൺ അദ്ധ്യക്ഷനായി​രുന്നു. ചടങ്ങിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മുഖ്യാതിഥിയായിരുന്നു. പഞ്ചാത്ത് പ്രസിഡന്റ് കുഞ്ഞുമോൾ തങ്കപ്പൻ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡി​ംഗ് കമ്മിറ്റി ചെയർപേഴ്സൻ ജാൻസി ജോർജ്ജ്, കൂവപ്പടി ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡി​ംഗ് കമ്മിറ്റി ചെയർമാൻ എം.ബി പ്രകാശ്, കൂവപ്പടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാരായ കൃഷ്ണകുമാർ, സാബു പാത്തിക്കൽ, കെ.വി ജോർജ്ജ്കുട്ടി എന്നിവർ പ്രസംഗിച്ചു.