കൊച്ചി: വൈറ്റില ടോക് എച്ച് പബ്ലിക് സ്‌കൂളിലെ ഇന്ററാക്ട് ക്ലബിന്റെ നേതൃത്വത്തിൽ ക്ലബ് അംഗങ്ങളായ വിദ്യാർത്ഥികളും അദ്ധ്യാപകരും ഫോർട്ട് കൊച്ചി വെളി റോഡിലെ സെന്റ്. ജോസഫ്‌സ് വെയ്ഫ്‌സ് ഹോം വൃദ്ധ സദനം സന്ദർശിച്ചു. 55 അന്തേവാസികൾ ഈ വൃദ്ധ സദനത്തിലുണ്ട് . അന്തേവാസികളിൽ ഏറ്റവും പ്രായം കൂടിയ അമ്മ ടോക് എച്ച് സമ്മാനിച്ച ക്രിസ്മസ്-നവവത്സര കേക്ക് മുറിച്ചു മധുരം പങ്കിട്ടു.സംഗീതവിരുന്നിൽ ടോക് എച്ച് വിദ്യാർത്ഥികളും അന്തേവാസികളും ഇഷ്ടഗാനങ്ങൾ ആലപിച്ചു. ടോക് എച്ച് സ്‌കൂൾ ഇന്ററാക്ട് അംഗങ്ങൾ സമാഹരിച്ച വസ്ത്രങ്ങളടങ്ങിയ പായ്ക്കറ്റുകൾ സമ്മാനിച്ച ശേഷമാണ് സംഘം മടങ്ങിയത്.