ആലുവ: നൊച്ചിമ സേവന ലൈബ്രറി ഭരണസമിതി അംഗം ടി. രാജേന്ദ്രനാഥിന്റെ നിര്യാണത്തിൽ അനുശോചന സമ്മേളനം നടത്തി. സേവന സെക്രട്ടറി അഡ്വ. ഒ.കെ. ഷംസുദീൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. പ്രസിഡന്റ് പി.സി. ഉണ്ണി അദ്ധ്യക്ഷത വഹിച്ചു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ സ്വപ്ന ഉണ്ണി, മുൻ ജില്ലാ പഞ്ചായത്തംഗം കെ.എം. കുഞ്ഞുമോൻ, പി.കെ. പ്രദീപ്കുമാർ, എം.എച്ച്. സുധീർ, ജി.പി. ഗോപി, ജി.കെ. ശിവരാജ് തുടങ്ങിയവർ സംസാരിച്ചു. അൻവർ സാദത്ത് എം.എൽ.എ, എ.പി. ഉദയകുമാർ, കെ.എ. ബഷീർ, പി. മോഹനൻ തുടങ്ങിയവർ വസതിയിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.