ആലുവ: തോട്ടുമുഖം ശിവഗിരി വിദ്യാനികേതനിൽ ക്രിസ്മമസ് ആഘോഷങ്ങൾ സംഘടിപ്പിച്ചു. സ്കൂൾ മാനേജിംഗ് കമ്മറ്റി മെമ്പർ ഷൈജു മനക്കപ്പടി അദ്ധ്യക്ഷത വഹിച്ചു. ഫാദർ ഐസക് ചക്കാലപ്പറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ സുരേഷ് എം വേലായുധൻ, വൈസ് പ്രിൻസിപ്പൽ എലിസബത്ത് സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് സ്കൂൾ വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു.