കൊച്ചി: പൗരത്വ ഭേദഗതി ബില്ലും കാണാപ്പുറങ്ങളും എന്ന പേരിൽ രാഷ്ട്രീയ വിശദീകരണയോഗം 24ന് (ചൊവ്വ) വൈകിട്ട് അഞ്ചുമണിക്ക് പാലാരിവട്ടം ജംഗ്ഷനിൽ നടക്കും.
പൗരത്വ ഭേദഗതി ബില്ലിന്റെ പേരിൽ ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തി മത വിഘടനവാദത്തിനു നേതൃത്വം നൽകുന്ന ഇടതു വലതു മുന്നണികളുടെ വോട്ടുബാങ്ക് രാഷ്ട്രീയം തുറന്നുകാട്ടലാണ് ലക്ഷ്യം.
ബി.ഡി.ജെ.എസ് തൃക്കാക്കര നിയോജകമണ്ഡലം സംഘടിപ്പിക്കുന്ന യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് കെ.എസ് വിജയൻ അധ്യക്ഷത വഹിക്കും. ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പ്രസിഡൻറ് എ.ബി ജയപ്രകാശ്, ജില്ലാ സെക്രട്ടറി എം.എ വാസു തുടങ്ങിയവർ പ്രസംഗിക്കും.
ഇടതു വലതു മുന്നണികളുടെ കുപ്രചാരണങ്ങൾക്കെതിരെ ഗൃഹസമ്പർക്ക പരിപാടി ആരംഭിക്കുന്നതിന് മുന്നോടിയായാണ് രാഷ്ട്രീയ വിശദീകരണയോഗമെന്ന് മണ്ഡലം ജനറൽ സെക്രട്ടറി സി. സതീശൻ പറഞ്ഞു