കൊച്ചി : കൊച്ചി - കണയന്നൂർ താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ ആഭിമുഖ്യത്തിൽ എല്ലാവർഷവും ഡിസംബറിൽ നടത്തുന്ന പത്താം ക്ളാസ്, പ്ളസ് ടു പഠനക്യാമ്പുകൾ ഇക്കുറി രജത ജൂബിലിയുടെ നിറവിൽ. സ്റ്റേറ്റ് - സി.ബി.എസ്.ഇ പത്താം ക്ളാസ് വിദ്യാർത്ഥികൾക്കുള്ള ത്രിദിന പഠന ക്യാമ്പ്, പ്ളസ് ടു കുട്ടികൾക്കുള്ള ഏകദിന പഠനക്യാമ്പ് എന്നിവയുടെ ഉദ്ഘാടനം ഇന്ന് രാവിലെ തൃപ്പൂണിത്തുറ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എൻ. നഗരേഷ് നിർവഹിക്കും. രക്ഷിതാക്കൾക്കു വേണ്ടിള്ള മാർഗ നിർദ്ദേശക ക്യാമ്പിന് വൈക്കം താലൂക്ക് യൂണിയൻ ഫാക്കൽറ്റിയംഗം ഡോ. വേണുഗോപാൽ നേതൃത്വം നൽകും വൈകിട്ട് ആറിന് രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന പൂർവ വിദ്യാർത്ഥി സംഗമം ഒറ്റപ്പാലം സബ് ജഡ്ജിയും മുൻ ക്യാമ്പംഗവുമായ കെ.എം. വാണി ഉദ്ഘാടനം ചെയ്യും. ഡിസംബർ 24 ന് വൈകിട്ട് 3.30 ന് നടക്കുന്ന സമാപന യോഗം കൊച്ചിൻ യൂണിവേഴ്സിറ്റി വി.സി ഡോ. കെ. എൻ. മധുസൂദനൻ ഉദ്ഘാടനം ചെയ്യും.