കൊച്ചി : പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രക്ഷോഭത്തെ നേരിടുന്നതിന്റെ മറവിൽ മാദ്ധ്യമ പ്രവർത്തകർക്കു നേരെ അക്രമം അഴിച്ചു വിടുന്നതിൽ സീനിയർ ജേണലിസ്റ്റ്സ് യൂണിയൻ പ്രതിഷേധം രേഖപ്പെടുത്തി. പത്രപ്രവർത്തക യൂണിയനും ജനങ്ങളും ഒരുമിച്ച് പ്രവർത്തിക്കണമെന്നും യൂണിയൻ സംസ്ഥാന പ്രസിഡന്റ് എസ്.ആർ. ശക്തിധരൻ, ജനറൽ സെക്രട്ടറി കെ.എച്ച്.എം. അഷറഫ് എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.