കൊച്ചി: സംസ്ഥാന യുവജനക്ഷേമ ബോർഡ് ട്രാൻസ്‌ജെൻഡർ യുവജനങ്ങൾക്കായി സംഘടിപ്പിച്ച 'മാരിവില്ല് 2019' യുവജനസംഗമം സമാപിച്ചു. വൈറ്റില തൈക്കൂടം ആസാദി കോളേജിൽ നടന്ന സമാപന സമ്മേളനം പ്രൊഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്തു. യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി. ബിജു അദ്ധ്യക്ഷനായി. ജോൺ ഫെർണാണ്ടസ് എം.എൽ.എ മുഖ്യാതിഥിയായി. തുടർന്ന് നടന്ന പ്രതിഭസംഗമത്തിൽ കവയിത്രി വിജയരാജ മല്ലിക, ശ്രീജിത്ത് സുന്ദരം, സംവിധായികയും എഴുത്തുകാരിയുമായ എ. രേവതി, ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് ശീതൾ ശ്യാം, മേക്ക്അപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ, അതിഥി അച്യുത് എന്നിവർ സംസാരിച്ചു. ക്യാമ്പിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ജില്ല യൂത്ത് പോഗ്രാം ഓഫീസർ സബിത സി.ടി, യുവജനക്ഷേമ ബോർഡ് അംഗം അഫ്‌സൽ കുഞ്ഞുമോൻ എന്നിവർ പങ്കെടുത്തു. യുവജനക്ഷേമ ബോർഡ് അംഗം എസ്. സതീഷ് സ്വാഗതവും ജില്ലാ യൂത്ത് കോർഡിനേറ്റർ കെ.ടി അഖിൽ ദാസ് നന്ദിയും പറഞ്ഞു. പി. അഭിജിത്ത് സംവിധാനം ചെയ്ത 'എന്നോടൊപ്പം' എന്ന ഡോക്യുമെന്ററി ചടങ്ങിൽ പ്രദർശിപ്പിച്ചു.