bhoomipuja
എസ്.എൻ.ഡി​.പി​ യോഗം കണയന്നൂർ ചോറ്റാനി​ക്കര ശാഖയി​ലെ ചെമ്പഴന്തി കുടുംബ യൂണിറ്റിൽ ഭജനമഠം നി​ർമ്മി​ക്കാനുള്ള സ്ഥലത്ത് ക്ഷേത്രം മേൽശാന്തി പ്രശാന്ത് ഗോപാൽശാന്തിയുടെയും ക്ഷേത്രം ശാന്തി വിഷ്ണു ശാന്തിയുടെയും മുഖ്യകാർമികത്വത്തിൽ ഭൂമിപൂജ നടത്തുന്നു.

കൊച്ചി​: എസ്.എൻ.ഡി​.പി​ യോഗം കണയന്നൂർ ചോറ്റാനി​ക്കര ശാഖയി​ലെ ചെമ്പഴന്തി കുടുംബ യൂണിറ്റിൽ ഭജനമഠം സ്ഥാപിക്കുന്നതിന് കുടുംബ യൂണിറ്റ് കൺവീനർ രമ കുന്നുങ്കൽ പാടാത്ത് ഇഷ്ടദാനമായി നൽകിയ സ്ഥലത്ത് ക്ഷേത്രം മേൽശാന്തി പ്രശാന്ത് ഗോപാൽശാന്തിയുടെയും ക്ഷേത്രം ശാന്തി വിഷ്ണു ശാന്തിയുടെയും മുഖ്യകാർമികത്വത്തിൽ ഭൂമിപൂജ നടന്നു.

ശാഖ പ്രസിഡന്റ് ബിജു എം.സി, സെക്രട്ടറി എ.ഐ സുരേന്ദ്രൻ, കമ്മിറ്റി അംഗങ്ങളായ വി.ആർ രാജൻ, സാബു, വനിതാ സംഘം പ്രസിഡന്റ് ഷീജ ഗിരി, സെക്രട്ടറി ഗീത ഷൺമുഖൻ, മുൻ ശാഖാ പ്രസിഡന്റ് വത്സൻ കെ.എസ്, ഭാർഗവൻ സി.ഡി, മുൻ ശാഖ സെക്രട്ടറി വി.എൻ സദാനന്ദൻ, കുടുംബ യൂണിറ്റ് രക്ഷാധികാരി ശശി എം.ആർ തുടങ്ങി​യവർ പങ്കെടുത്തു.