കൊച്ചി: ജനുവരി 8 ന് ദേശീയ പണിമുടക്കിന്റെ മുന്നോടിയായി ജില്ലയിൽ വ്യവസായ ശാലകളിലും മറ്റും ട്രേഡ് യൂണിയനുകൾ പണിമുടക്ക് നോട്ടീസ് കൊടുത്തു.
സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം നയിക്കുന്ന സംസ്ഥാന പ്രചരണ ജാഥയ്ക്ക് ഡിസംബർ 31ന് മൂവാറ്റുപുഴ, അമ്പലമുകൾ, കളമശ്ശേരി, പറവൂർ എന്നിവിടങ്ങളിലായി സംയുക്ത സമര സമിതി വരവേൽപ് നൽകും. സംസ്ഥാന ജാഥയുടെ സമാപനം ഡിസംബർ 31 ന് വൈകീട്ട് 5 മണിയ്ക്ക് എറണാകുളം മണപ്പാട്ടിപ്പറമ്പിൽ നടത്തും.