നെടുമ്പാശേരി: അമിതജോലിയെ തുടർന്ന് പൈലറ്റുമാർ വിട്ടുനിന്നതോടെ കൊച്ചിയിൽ നിന്നുള്ള ഗോ എയർ വിമാനത്തിന്റെ എട്ട് സർവീസ് റദ്ദാക്കി. ഇന്നലെ വൈകിട്ട് കൊച്ചിയിൽ നിന്ന് ഡൽഹി, മുംബയ്, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് പോകേണ്ട വിമാനങ്ങളാണ് റദ്ദാക്കിയത്. ഇതേത്തുടർന്ന് വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധമുണ്ടായി.

പൗരത്വ നിയമഭേദഗതിക്കെതിരെ നടക്കുന്ന സമരത്തെ തുടർന്ന് ഡൽഹിയിൽ നിന്നുള്ള വിമാന സർവീസുകളുടെ സമയക്രമം തെറ്റിയിരിക്കുകയാണ്. കൊച്ചിയിലേക്കുള്ള സർവീസുകളും കൃത്യസമയത്ത് എത്തിയിട്ടില്ല. ഇതേതുടർന്ന് കൊച്ചിയിലുണ്ടായിരുന്ന പൈലറ്റുമാരോട് സർവീസ് തുടരാൻ വിമാനക്കമ്പനി നിർദ്ദേശിച്ചെങ്കിലും ഇത് അവഗണിച്ച് അവർ വിട്ടുനിന്നു.