കൊച്ചി: പൗരത്വ നിയമഭേദഗതിയുടെ മറവിൽ രാജ്യത്ത് കലാപം അഴിച്ചുവിടാൻ ശ്രമിച്ചവരെക്കുറിച്ച് അന്വേഷിക്കണമെന്ന് ഹിന്ദു ജാഗൃതിസമിതി ആവശ്യപ്പെട്ടു. പൊലീസിനെ അക്രമിക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സമിതി വക്താവ് രമേശ് ഷിൻഡേ ആവശ്യപ്പെട്ടു.ബില്ലിന് അനുകൂലമായി പ്രചാരണ പരിപാടികൾ രാജ്യവ്യാപകമായി സംഘടിപ്പിക്കുമെന്ന് സമിതി അറിയിച്ചു.