ആലുവ: കേന്ദ്ര ഗവൺമെന്റ് പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ബി.ജെ.പി തിരുവലൂർ 69 -ാം ബൂത്ത് കമ്മിറ്റി സംഘടിപ്പിച്ച ജനസമ്പർക്ക ക്യാമ്പ് നടത്തി . കളമശേരി നിയോജകമണ്ഡലം പ്രസിഡന്റ് എം.എം. ഉല്ലാസ്‌കുമാർ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് എ.എൻ. ഉണ്ണി അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കെ.കെ. സുരേഷ്, ബി.ജെ.പി ആലങ്ങാട് പഞ്ചായത്ത് ജനറൽ സെക്രട്ടറി എ.ആർ. രതീഷ് എന്നിവർ സംസാരിച്ചു.