തേവര : എസ്.എച്ച് കോളേജിലെ ഭൂമിമിത്രസേന ക്ളബ് തുണിസഞ്ചി നിർമ്മാണ യൂണിറ്റ് ആരംഭിച്ചു. കോളേജ് ബർസാർ ഫാ. സെബാസ്റ്റ്യൻ ജോൺ ഉദ്ഘാടനം നിർവഹിച്ചു. പുതുവർഷത്തിൽ പ്ളാസ്റ്റിക് പൂർണമായി ഉപേക്ഷിക്കാനും പ്രകൃതി സൗഹൃദ ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കാനും പ്രിൻസിപ്പൽ ഫാ. പ്രശാന്ത് പാലയ്ക്കാപ്പള്ളിയുടെ ആശയം മുൻനിറുത്തിയാണ് യൂണിറ്റ് ആരംഭിച്ചത്. പറവൂർ പാലാതുരുത്തിലെ ഒപ്പം സംഘടനയാണ് പരിശീലനം നൽകുന്നത്. വിദ്യാർത്ഥികളും അദ്ധ്യാപകരും സമാഹരിച്ച പഴയ വസ്ത്രങ്ങൾ ഉപയോഗിച്ചാണ് വിവിധതരം ബാഗുകൾ നിർമ്മിക്കുക. കാലാവസ്ഥാ വ്യതിയാന വകുപ്പും പരിപാടിക്ക് പിന്തുണ നൽകുന്നുണ്ട്.