കൊച്ചി:കളമശേരിയിലെ ദേശീയ നിയമ സർവകലാശാലയിൽ (നുവാൽസ്) സൈറ്റ് സൂപ്പർവൈസർ, ഹെൽത്ത് ക്ലബ് ട്രെയ്‌നർ എന്നീ തസ്തികകളിൽ ഓരോ ഒഴിവുണ്ട്. സൈറ്റ് സൂപ്പർവൈസർക്ക് സിവിൽ എൻജിനിയറിംഗിൽ ഡിപ്ലോമയും മൂന്നു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും വേണം. ഹെൽത്ത് ക്ലബ് ട്രെയ്‌നർക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് യോഗ്യത. ഫിറ്റ്‌നസ് മാനേജ്‌മെന്റിൽ ഡിപ്ലോമ അഭികാമ്യം. രണ്ടു തസ്തികയും കരാർ അടിസ്ഥാനത്തിൽ ഉള്ളവയാണ്. വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനും നുവാൽസ് വെബ്‌സൈറ്റ് www.nuals.ac.in സന്ദർശിക്കുക. അപേക്ഷകൾ സ്വീകരിക്കുന്ന അവസാനതീയതി ഡിസംബർ 31.