വൈറ്റില : ടോക് എച്ച് സ്കൂളിലെ ക്രിസ്‌മസ് ആഘോഷങ്ങളുടെയും നവീകരിച്ച ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം ഓർത്തഡോക്സ് സഭാ തൃശൂർ രൂപതാ മെത്രാപ്പൊലീത്ത ഡോ. ഏലിയാസ് അത്തനാസിയോസ് നിർവഹിച്ചു. സ്കൂൾ സ്ഥാപക ഡയറക്ടറും മാനേജരുമായ ഡോ.കെ. വർഗീസ്, ട്രഷറർ കെ.എക്സ്. പോൾ വിൻസെന്റ്, ഡയറക്ടർമാരായ കെ.എ. സൈമൺ, കെ.കെ. മാത്യു, പ്രാെഫ.പി.ജെ. ജോസഫ്, പത്രോസ് പങ്കപ്പള്ളി, എൻ.ജെ. ജോൺസൺ, മധു ചെറിയാൻ, ജി.ജി മാത്യു, പ്രിൻസിപ്പൽ ജൂബി പോൾ, വൈസ് പ്രിൻസിപ്പിൽമാരായ മോളി മാത്യു, മീര തോമസ്, ഹെഡ്മിസ്ട്രസ് ഷേർലി ഗ്രേസ് ജോൺ, ബർണസ് ലോപ്പസ് എന്നിവർ പങ്കെടുത്തു.