കൊച്ചി : പൗരത്വ നിയമഭേദഗതിക്കെതിരെ ആർ.ജെ.ഡിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു. ജില്ലാ കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധത്തിൽ നൂറുകണക്കിനുപേർ പങ്കെടുത്തു. നിയമഭേദഗതി ഭരണഘടനാവിരുദ്ധവും തുല്യതയും മതേതരത്വവും അട്ടിമറിക്കുന്നതുമാണെന്ന് ആർ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് അനു ചാക്കോ പറഞ്ഞു. കരിനിയമങ്ങളെ സാദ്ധ്യമായ വേദികളിലെല്ലാം ചോദ്യം ചെയ്യപ്പെടണം. ഹിന്ദുത്വരാഷ്ട്രീയം നടപ്പാക്കാൻ കേന്ദ്രം ശ്രമിക്കുന്നത് അപകടകരമാണ്. ജാതി, മത, ഭാഷാ, ലിംഗ ഭേദമില്ലാതെ എല്ലാ പൗരന്മാർക്കും തുല്യപദവി ഉറപ്പുനൽകുന്ന ഭരണഘടനയുടെ അടിത്തറയിൽ വിള്ളലുണ്ടാക്കാൻ ശ്രമിക്കരുതെന്ന് അവർ പറഞ്ഞു.