കൊച്ചി: നവാഗത സ്റ്റാർട്ടപ്പുകൾക്കും സംരംഭകർക്കും മാർഗനിർദേശം നൽകാൻ കേരള സ്റ്റാർട്ടപ്പ് മിഷൻ 'ഫെയിൽ ഫാസ്റ്റ് ഓർ സ്‌ക്‌സീഡ് ' പരിപാടി ആരംഭിച്ചു. സാങ്കേതികവിദ്യ, ബിസിനസ്, ധനകാര്യമേഖലകളിലെ വിദഗ്ദ്ധരാണ് സംരംഭകർക്കും സ്റ്റാർട്ടപ്പുകൾക്കും നിർദേശങ്ങൾ നൽകുന്നത്. കളമശേരിയിലെ സംയോജിത സ്റ്റാർട്ടപ്പ് സമുച്ചയത്തിൽ നടന്ന പരിപാടിയിൽ നാല്പതോളം കമ്പനി പ്രതിനിധികൾ പങ്കെടുത്തു.

സംരംഭകരുടെ ആശയങ്ങൾ മൂല്യനിർണയം നടത്തുന്നതിനും വിപണി അവസരങ്ങൾക്കനുസൃതമായി അവയെ വഴികാട്ടുന്നതിനും ഉല്പന്നങ്ങളെ വാണിജ്യവത്കരിക്കുന്നതിനുള്ള സാദ്ധ്യതകളിലേയ്ക്ക് നയിക്കുന്നതിനുമാണ് പരിപാടി ഊന്നൽ നൽകുന്നതെന്ന് സ്റ്റാർട്ടപ്പ് അധികൃതർ അറിയിച്ചു.