അങ്കമാലി: കാര്യവിചാരസദസിന്റെ 83 -ാ മത് സംവാദം മുൻ എം.എൽ.എ പി.ജെ. ജോയി ഉദ്ഘാടനം ചെയ്തു. അഡ്വ. പോളച്ചൻ പുതുപ്പാറ അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി അഡ്വ. ഷെരീഫ് മരക്കാർ പൗരത്വ ഭേദഗതി നിയമം വിഷയാവതരണം നടത്തി. ആർ.എസ്.പി ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ, വ്യാപാരി വ്യവസായി സമിതി ജില്ലാ വൈസ് പ്രസിഡന്റ് ഡേവീസ് പാത്താടൻ, കെ.കെ. സുരേഷ് , അഡ്വ. തങ്കച്ചൻ വെമ്പിളിയത്ത്, എച്ച്. വിൽഫ്രഡ്, സാൻജോ ജോസഫ് .ഡോ. വി. ജയചന്ദ്രൻ, ജി. തുളസീധരൻ, എൻ.പി. അവരാച്ചൻ , മോഹൻ ചെറായി, ഇ.ടി. രാജൻ, മനോജ് ആന്റണി, ബേബി പാറേക്കാട്ടിൽ, എം. മോഹൻ എന്നിവർ പ്രസംഗിച്ചു.